മുസഫര്‍നഗറില്‍ വീണ്ടും കലാപം: 4 പേര്‍ കൊല്ലപ്പെട്ടു

single-img
31 October 2013

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വീണ്ടുമുണ്ടായ വര്‍ഗീയ കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കഴിഞ്ഞ മാസമുണ്ടായ വര്‍ഗീയ കലാപത്തിന് മുറിവുണങ്ങും മുമ്പാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് വീണ്ടും കലാപ നീക്കമുണ്ടായത്. മുഹമ്മദ്പൂര്‍, ഹുസൈന്‍പൂര്‍ ഗ്രാമവാസികള്‍ തമ്മില്‍ കൃഷിയിടം സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കലാപത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഡോക്ടറെ കണ്ട് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിവരും വഴി ഹുസൈന്‍പൂറിലുണ്ടായ അക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയായിരുന്നു. അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന ഏതാനു ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞമാസത്തെ കലാപത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.