പരോള്‍ കഴിഞ്ഞു: സഞ്ജയ് ദത്ത് ജയിലിലേക്ക് മടങ്ങി

single-img
30 October 2013

നാലാഴ്ചത്തെ പരോളിന് ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയിലിലേക്കു തന്നെ മടങ്ങി. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് രാവിലെ ഭാര്യയ്‌ക്കൊപ്പമാണ് സഞ്ജയ് ദത്ത് പൂനെ യേര്‍വാഡെ ജയിലേക്ക് മടക്കയാത്ര തിരിച്ചത്.

1994ലെ ബോംബെ സ്ഫോടന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന സഞ്ജയ് ദത്തിന് ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് പുനെ യര്‍വാഡ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചത്.