രഞ്ജിയില്‍ സചിന് രാജകീയ വിടവാങ്ങല്‍

single-img
30 October 2013

സച്ചിന്‍ ടെണ്ടുല്‍ക്കറിന്‌ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ രാജകീയ വിടവാങ്ങല്‍. സച്ചിന്റെ അവസാന രഞ്‌ജി മത്സരത്തില്‍ മുംബൈയ്‌ക്ക് നാല്‌ വിക്കറ്റ്‌ വിജയം. അവസാന രഞ്‌ജി മത്സരത്തില്‍ സച്ചിന്‍ പുറത്താകാതെ 79 റണ്‍സ്‌ നേടി.

ഫൈനലിലെ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെന്ന് മത്സര ശേഷം സചിന്‍ പറഞ്ഞു. മികച്ച കളിയാണ് ഹരിയാന ടീം പുറത്തെടുത്തത്. വെല്ലുവിളി ഉയര്‍ത്തിയ മത്സരമാണ് നടന്നതെന്നും സചിന്‍ കൂട്ടിച്ചേര്‍ത്തു. സഹതാരങ്ങള്‍ തോളിലേറ്റിയാണ് സചിനെ ഗ്രൗണ്ടിന് പുറത്തേക്ക് ആനയിച്ചത്.