സൂര്യനെല്ലി: പി.ജെ.കുര്യനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

single-img
30 October 2013

pj kuryanസൂര്യനെല്ലി പീഡന കേസിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം പത്രാധിപർ നന്ദകുമാർ സുപ്രീംകോടതിയിൽ ഹർജി നൽകി. കേസിലെ മൂന്നാം പ്രതി ധർമ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സൂര്യനെല്ലിക്കേസില്‍ ഇരയായ പെണ്‍കുട്ടിയും തന്നെ പീഡിപ്പിച്ച പ്രമുഖരില്‍ പി.ജെ.കുര്യന്‍ ഉള്‍പെട്ടിരുന്നുവെന്ന് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ കുര്യനെതിരെ തെളിവില്ലെന്നുപറഞ്ഞ് കോടതി കുര്യനെ പ്രതിയാക്കുന്നതിനെ വിലക്കിയിരുന്നു.