എംഎല്‍എമാരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണ്ട: സ്പീക്കര്‍

single-img
30 October 2013

ഏതെങ്കിലും കേസുകളിൽ എം.എൽ.എമാരെ അറസ്റ്റു ചെയ്യുന്നതിന് നിയമസഭാ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. നിയമസഭയുടെ പരിസരത്ത് നടക്കുന്ന സംഭവത്തിലാണ് അറസ്റ്റു ചെയ്യേണ്ടതെങ്കിൽ അക്കാര്യം സ്പീക്കറെ അറിയിച്ച് അനുമതി വാങ്ങണമെന്നും അദ്ദേഹം വിശദീകരിച്ചു.

അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയിലുള്ള സി.എം.പി നേതാവ് എം.വി രാഘവനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സംഭവത്തില്‍ എംഎല്‍എ മാരുടെ അറസ്റ്റിനു അനുമതി തേടി പൊലീസ് സ്പീക്കര്‍ക്കു കത്തു നല്‍കാനിരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.