ബസിനു തീപിടിച്ച്‌ 42 മരണം

single-img
30 October 2013

ആന്ധ്രയിലെ മെഹ്‌ബൂബ്‌ നഗറിൽ സ്വകാര്യ വോൾവൊ ബസിന്‌ തീപിടിച്ച്‌ 42 പേർ മരിച്ചു. അമിത വേഗതയിൽ വന്ന ബസ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് ഇന്ധന ടാങ്കിന് തീപിടിച്ചാണ് അപകടമുണ്ടായത്.യാത്രക്കാര്‍ ഭൂരിപക്ഷവും ഉറക്കത്തിലായതിനാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ബസില്‍ അകപ്പെടുകയായിരുന്നു. ബസില്‍ 49 പേര്‍ ഉണ്ടായിരുന്നു. ഡ്രൈവറും ക്ലീനറും അഞ്ചു യാത്രക്കാരും ബസില്‍ നിന്ന് പൊള്ളലുകളോടെ ചാടി രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്