പിണറായിയെ വിലക്കിയില്ല:തിരുവഞ്ചൂര്‍

single-img
29 October 2013

സുരക്ഷാകാരണങ്ങളാലാണ് പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതെന്നും അല്ലാതെ അവരെ വിലക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ‍.കണ്ണൂരിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞില്ലേ എന്നും ഇനി അതേക്കുറിച്ച് സംശയം വേണമോയെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.

സ്ഥലത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക മന്ത്രിയ്ക്കുമാണ് സംഭവത്തെ കുറിച്ച് ആധികാരികതയോടെ പറയാൻ കഴിയുന്നത്. കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സുരക്ഷാവീഴ്ചയെ പറ്റി പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.