ഡാറ്റാ സെന്റര്‍ കേസ്:ടിജി നന്ദകുമാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
29 October 2013

3536556555_TG-Nandakumar-middlemanഡാറ്റാ സെന്റര്‍ കേസില്‍ വ്യവഹാര ദല്ലാള്‍ ടിജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് സിബിഐക്കു വിടുന്നതിനെ ചോദ്യം ചെയ്തും കേസില്‍ മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതാണ് കോടതി തള്ളിയത്.

അറ്റോര്‍ണി ജനറലിന്റെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ സി.ബി.ഐ അന്വേഷണ നടപടികളുമായി സര്‍ക്കാരിന് മുമ്പോട്ട് പോകാന്‍ കഴിയും.
അതേസമയം സത്യം എന്നായാലും വിജയിക്കും എന്നതിന്റെ തെളിവാണ് കോടതിവിധിയെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ് പ്രതികരിച്ചു. അദ്ദേഹവും ഇന്ന് സുപ്രീം കോടതിയില്‍ എത്തിയിരുന്നു.ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കില്‍ നിന്ന് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.