വിവാഹ വാര്‍ത്ത കല്ലുവെച്ച നുണ-കാവ്യ മാധവന്‍

single-img
29 October 2013

kavyaതന്റെ രണ്ടാം വിവാഹ വാര്‍ത്ത തെറ്റാണെന്ന് കാവ്യ മാധവന്‍. ആരോ മന:പൂര്‍വം കെട്ടിച്ചമച്ചതാണിതെന്നും ഫേസ്ബുക് വാളില്‍ കാവ്യ കുറിച്ചു. ക്യാമറാമാന്‍ സഞ്ജയ് മേനോനുമായി കാവ്യ വിവാഹിതയാവുന്നു എന്നായിരുന്നു ഓണ്‍ലൈന്‍ വഴി പ്രചരിച്ച വാര്‍ത്ത. ഇതൊരു വലിയ നുണയാണെന്നും മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കി സന്തോഷിക്കുന്ന ആരുടെയോ പ്രവൃത്തിയാണിതെന്നും കാവ്യ വ്യക്തമാക്കി

ഈയിടെ ഗുരുവായൂരില്‍ സഹോദരന്റെ കല്യാണത്തിനായി നടത്തിയ പൂജകള്‍ ചൂണ്ടിക്കാട്ടി കാവ്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി നുണ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് അരങ്ങു തകര്‍ക്കുന്നതിനിടെ കാവ്യ തന്നെ വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് രംഗത്തു വന്നു.