മുഖ്യമന്ത്രിക്കെതിരെ അക്രമം: വ്യാപക പ്രതിഷേധം

single-img
27 October 2013

മുഖ്യമന്ത്രിക്കു നേരെയുണ്ടായ അക്രമത്തിൽ വ്യാപക പ്രതിഷേധം. കെ. എസ്. യു. സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനമായി ആചരിക്കും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കോണ്‍ഗ്രസ് പ്രതിഷേധദിനം ആചരിക്കും.

മുഖ്യമന്ത്രിക്കെതിരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ സി.പി.എം. ഓഫീസുകള്‍ക്കു നേരെ അക്രമമുണ്ടായി. കണ്ണൂരില്‍ എന്‍ .ജി. ഒ. യൂണിയന്‍ ഓഫീസിനു നേരെയും ആക്രമണമുണ്ടായത്. തിരുവനന്തപുരം നഗരത്തില്‍ ഇടതു സംഘടനകളുടെ ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ വടകരയിൽ ദേശീയപാതയും, മെയിൻ റോഡും ഉപരോധിച്ചു. ഇന്നലെ രാത്രിയോടെ പ്രകടനമായെത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുകയായിരുന്നു. ഉപരോധം

മുഖ്യമന്ത്രിക്കെതിരെയുള്ള അക്രമം അപലപനീയമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ നീതി ലഭിക്കാന്‍ അക്രമം ആത്യന്തികമായ മരുന്നലെ്ലന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കുനേരെ ഒരു ഭാഗത്തുനിന്നും ഇത്തരമൊരു ആക്രമണം സംഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ,കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് ബാവാ,ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത തുടങ്ങിയവരും അക്രമത്തിൽ പ്രതിഷേധിച്ചു