മുഖ്യമന്ത്രി തിരു. മെഡിക്കൽ കോളേജിൽ ചികിൽസ തേടി

single-img
27 October 2013

1381219_560256130714020_1960303926_nകണ്ണൂരിൽ ഇന്നലെ എൽ.ഡി.എഫിന്റെ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാത്രി വൈകി വിമാനമാർഗം തലസ്ഥാനത്തെത്തി. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ഇന്നലെ രാത്രി 12.45ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്.

കണ്ണൂരില്‍ പോലീസ്‌ മീറ്റ്‌ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴായിരുന്നു അക്രമം. അതേസമയം ഒന്നാം ഗേറ്റില്‍ ഉണ്ടായ സംഭവത്തില്‍ സുരക്ഷാ വീഴ്‌ച ഉണ്ടായതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌. ഉച്ചയ്ക്ക് രണ്ടു മ​ണിയോടെ തന്നെ പ്രവര്‍ത്തകര്‍ ഇവിടെ തടിച്ചു കൂടിയിരുന്നു. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയില്ലെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്.

എൽ.ഡി.എഫിന്റേത് എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചുള്ള കടന്നാക്രമണമാണ്. യു.ഡി.എഫിന്റെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള പ്രതികരണം ഉണ്ടാകില്ല. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് കണ്ണൂരിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.