ദേശീയപാതയുടെ വീതി നൂറു മീറ്ററാക്കണമെന്നു ഹൈക്കോടതി

single-img
26 October 2013

high courtദേശീയപാതയുടെ വീതി നൂറു മീറ്ററാക്കണമെന്നു ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. നിലവില്‍ 30 മീറ്ററില്‍ വരെ ഒതുക്കാന്‍ ശ്രമം നടക്കുന്നു. ദേശീയപാതയുടെ വീതി കുറയ്ക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ, വ്യക്തിതാത്പര്യങ്ങളാണെന്നും ജസ്റ്റീസ് എസ്. സിരിജഗന്‍, ജസ്റ്റീസ് കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ പുതിയ ഓട്ടോ ടാക്‌സികള്‍ക്കു പാര്‍ക്കിംഗ് അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. റോഡിനോടു ചേര്‍ന്നുള്ള ഓട്ടോറിക്ഷാ പാര്‍ക്കിംഗ് സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിക്കുമ്പോഴാണു കേരളത്തിലെ റോഡുകളുടെ പരിതാപകരമായ സ്ഥിതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.