മുസ്‌ലിം യുവാക്കള്‍ക്കെതിരെ രാഹുലിന്റെ പരാമര്‍ശം: മാപ്പ് പറയണമെന്ന് മുസ്‌ലിം നേതാക്കള്‍

single-img
25 October 2013

Rahul-Gandhi-PMമുസാഫര്‍ നഗറിലെ മുസ്‌ലിം യുവാക്കള്‍ക്ക് പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധമുണ്‌ടെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം മത നേതാക്കള്‍. പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് നേതാക്കള്‍ വ്യക്തമാക്കി. പ്രസ്താവന പിന്‍വലിച്ച് രാഹുല്‍ മാപ്പ് പറയണമെന്നും മതനേതാക്കള്‍ പറയുന്നു. വര്‍ഗീയ ശക്തികള്‍ക്ക് സഹായകരമാകുന്ന പ്രസ്താവനയാണ് രാഹുലിന്റെതെന്ന് ഷിയാ വിഭാഗം നേതാവായ മൗലാനാ സയിഫ് അബ്ബാസ് നഖ്‌വി പറഞ്ഞു. മുസ്‌ലിം വിഭാഗത്തെ മോശമാക്കി ചിത്രീകരിക്കുകയാണ്. മുസാഫര്‍ നഗറിലെ കലാപത്തില്‍പ്പെട്ടവരുടെ വേദന മനസിലാക്കാതെ മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും നഖ്‌വി കുറ്റപ്പെടുത്തി.