പി.ജെ ജോസഫ് തന്റെയും നേതാവെന്ന് പി.സി ജോര്‍ജ്
പി.ജെ ജോസഫ് തന്റെയും നേതാവാണെന്ന് പി.സി ജോര്‍ജിന്റെ പ്രതികരണം. ഇതോടെ മാണി ഗ്രൂപ്പില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് അനുകൂലികളും വൈസ് ചെയര്മാന് പി.സി ജോര്‍ജുമായുള്ള അഭിപ്രായവ്യത്യാസം ഏറെക്കുറെ പരിഹരിച്ചതായാണ് സൂചന. പി.ജെ ജോസഫും പി.സി ജോര്‍ജും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലേറെ സീറ്റുകള്‍ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ അദ്ദേഹം ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്നും അടുത്ത ദിവസം തന്നെ ചര്‍ച്ചയുണ്ടാകുമെന്നും വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജിനും ആന്റണി രാജുവിനുമെതിരേ പി.സി ജോര്‍ജ് നടത്തിയ വിമര്‍ശനങ്ങളാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.