ചെന്നിത്തല മന്ത്രിസഭയില്‍ വരണം: ടി.എച്ച്. മുസ്തഫ

single-img
25 October 2013

th-musthafaകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്കു കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു ടി.എച്ച്. മുസ്തഫ. കോണ്‍ഗ്രസിനുള്ളിലെ രോഗമെന്താണെന്നു വ്യക്തമായിട്ടും ചികിത്സ നടത്താന്‍ ഹൈക്കമാന്‍ഡ് തയാറാവുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം കൈക്കൊള്ളണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സീറ്റു കുറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനും രമേശ് ചെന്നിത്തലയ്ക്കുമായിരിക്കും. പണവും സ്വാധീനവുമുണെ്ടങ്കില്‍ ആര്‍ക്കും എവിടെയുമെത്താവുന്ന സാഹചര്യമാണ്. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ക്കു സംഘടനയില്‍ അംഗീകാരം നല്‍കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.