താന്‍ നിയമത്തിന് അതീതനല്ലെന്ന് മന്‍മോഹന്‍

single-img
25 October 2013

India's PM Singh speaks during India Economic Summit in New Delhiതാന്‍ നിയമത്തിന് അതീതനല്ലെന്നും കല്‍ക്കരിപ്പാടം അനുവദിച്ചതിനെക്കുറിച്ചു സിബിഐയെന്നല്ല, ആരെങ്കിലും ചോദിച്ചാല്‍ തനിക്കൊന്നും മറയ്ക്കാനില്ലെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് നേരേ ഉയര്‍ന്നിട്ടുള്ള വധഭീഷണിയെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. രാജ്യത്തു ഇപ്പോള്‍ വീശിയടിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചു താനടക്കം വിവേകമുള്ള എല്ലാവര്‍ക്കും ആശങ്കയുണ്ട്. പിതാവും വല്യമ്മയും കൊല്ലപ്പെട്ടതുപോലെ താനും കൊല്ലപ്പെട്ടേക്കാമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിദ്വേഷ രാഷ്ട്രീയമാണോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.