അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; എട്ടു പേര്‍ക്ക് പരിക്ക്

single-img
25 October 2013

Pakistan_Border_1212219cഇന്ത്യാ – പാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. എട്ടു പേര്‍ക്ക് പരിക്കേറ്റു. അര്‍നിയ, രാംഗഡ് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്. അഖനൂര്‍, കനാച്ചക്ക് മേഖലകളിലും കനത്ത ഷെല്ലാക്രമണമാണ് നടന്നത്. അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തില്‍ സേന സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.