ആന്ധ്രപ്രദേശില്‍ ശക്തമായ മഴ; 12 മരണം

single-img
25 October 2013

mapsandraTആന്ധ്രപ്രദേശില്‍ ശക്തമായ മഴ. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി 12 മരണം സ്ഥിരീകരിച്ചു. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീണും വീടുകള്‍ തകര്‍ന്നുമാണ് ആളുകള്‍ മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 1884 വീടുകള്‍ പൂര്‍ണമായും ഭാഗീകമായും തകര്‍ന്നതായും നെല്ലൂര്‍, പ്രകാസം, വിശാഖപട്ടണം, വിസിയനഗരം എന്നീ സ്ഥലങ്ങളിലായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ഡിസസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ ടി. രാധ പറഞ്ഞു.