വി.കെ. സിംഗിനെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
24 October 2013

vk singhജനനത്തീയതി വിവാദത്തില്‍ സുപ്രീംകോടതി ഉത്തരവിനെതിരേ പ്രസ്താവന നടത്തിയ കരസേന മുന്‍ മേധാവി ജനറല്‍ വി.കെ. സിംഗിനെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ അനാവശ്യ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നു മുന്നറിയിപ്പു നല്‍കിയ കോടതി, വി.കെ. സിംഗിനെതിരേയുള്ള കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു. കോടതിയലക്ഷ്യ നോട്ടീസില്‍ നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനും വി.കെ. സിംഗിനോടു കോടതി നിര്‍ദേശിച്ചു. തന്റെ ജനനത്തീയതി മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കേറ്റിലുള്ളതു പോലെ തിരുത്തി പരിഗണിക്കാന്‍ സേനയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു കരസേന മേധാവിയായിരിക്കേ വി.കെ. സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കാടതി അംഗീകരിച്ചില്ല. ഇതിനെതിരേയാണ്, ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആവശ്യം പരിഗണിക്കാത്തതിനു കോടതിക്കെതിരേ ആഞ്ഞടിച്ചത്. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കോടതിയലക്ഷ്യത്തിനു കേസെടുത്ത സുപ്രീം കോടതി വി.കെ. സിംഗിനും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനും നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണു സിംഗിനെതിരേ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.