രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍നിന്നും അകലുന്നു: വി.എം സുധീരന്‍

single-img
24 October 2013

vm-sudheeranമുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകന്നുപോകുന്നതായും രാഷ്ട്രീയ നേതൃത്വം സ്വയം വിമര്‍ശനത്തിന് വിധേയമാകണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുവെന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ജന നേതാക്കള്‍ എന്ന അവസ്ഥയില്‍ നിന്നുമാറി കമ്മിറ്റികള്‍ മാത്രം മതി എന്ന മനോഭാവം രാഷ്ട്രീയ നേതാക്കളില്‍ വളര്‍ന്നുവരുന്നു. സഹകരിക്കേണ്ടിടത്ത് സഹകരണവും വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശനവും ഉണ്ടാകണം. എന്നാല്‍ നേതാക്കള്‍ തമ്മില്‍ സഹകരണം ഇല്ലാത്തതായി. ബഹുമാനത്തോടെയുള്ള പദപ്രയോഗങ്ങള്‍പോലും ഉണ്ടാകുന്നില്ല. ഇതെല്ലാം മാറി രാഷ്ട്രീയം ജനങ്ങള്‍ക്കുവേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു.