റാഞ്ചി ഏകദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു

single-img
24 October 2013

Viratഓസീസ് ഉയര്‍ത്തിയ 296 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യന്‍ കുതിപ്പിന് മഴ കടിഞ്ഞാണിട്ടു. മഴയുടെ കളി തുടര്‍ന്നപ്പോള്‍ ഒടുവില്‍ മത്സരംതന്നെ ഉപേക്ഷിക്കേണ്ടിയും വന്നു. ധോണിയുടെ നാട്ടില്‍ അരങ്ങേറിയ ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ഏകദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. മറുപടി ക്രീസിലെത്തിയ ഇന്ത്യ 4.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് രാത്രി 8.35 ഓടെ മത്സരം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് 9.15 മത്സരം തുടങ്ങാമെന്നായി തീരുമാനം. 20 ഓവറായി വെട്ടിച്ചുരുക്കി ഇന്ത്യയുടെ ലക്ഷ്യം 150 ആയി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.