മുത്തശ്ശിയെയും അച്ഛനെയും പോലെ താനും വധിക്കപ്പെട്ടേക്കാം; രാഹുല്‍ഗാന്ധി

single-img
24 October 2013

Rahul-Gandhi-PMവര്‍ഗീയവിഷം വിതയ്ക്കുന്ന ബിജെപിയുടെ പകയുടെ രാഷ്ട്രീയം രാജ്യത്തിന് ആപത്താണെന്ന് രാഹുല്‍ ഗാന്ധി. പകയുടെ രാഷ്ട്രീയത്തിന് ഇരകളാണു തന്റെ മുത്തശ്ശിയും പിതാവും. അവരെപ്പോലെ താനും വധിക്കപ്പെട്ടേക്കാമെന്നും രാഹുല്‍ വികാരാധീനനായി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കലാപബാധിതമായ മുസാഫര്‍നഗര്‍ സന്ദര്‍ശിച്ചപ്പോള്‍ ബിജെപിയുടെ തനിനിറം വ്യക്തമായി. അവര്‍ മുസാഫര്‍നഗറിലും ഗുജറാത്തിലും കാഷ്മീരിലും വര്‍ഗീയത്തീ പടര്‍ത്തി. എന്റെ മുത്തശ്ശി കൊല്ലപ്പെട്ടു, പിതാവ് കൊല്ലപ്പെട്ടു. ഞാനും ഒരു ദിവസം വധിക്കപ്പെട്ടേക്കാം. അതേക്കുറിച്ചു ഞാന്‍ വ്യാകുലപ്പെടുന്നില്ല: രാഹുല്‍ഗാന്ധി പറഞ്ഞു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പ്രതിഷേധാര്‍ഹവുമാണെന്നും ബിജെപി വ്യക്തമാക്കി. അഴിമതി, വിലക്കയറ്റം എന്നിവയില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു രാഹുലിന്റെ പ്രസ്താവനകളെന്നു ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.