ഇറാന്‍ പ്രശ്‌നം; ഇസ്രയേലും അമേരിക്കയും ഇടയുന്നു

single-img
24 October 2013

map_of_iranഇറാന്‍ പ്രശ്‌നത്തില്‍ ഇസ്രേലി, യുഎസ് ഉദ്യോഗസ്ഥര്‍ ഭിന്നത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ റോമില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂവും ഇറാന്‍ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ സമാധാനത്തെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നാണു പറഞ്ഞിരുന്നെങ്കിലും ഇറാന്റെ ആണവപ്രശ്‌നമായിരുന്നു മുഖ്യവിഷയം. ഇറാന് അണ്വായുധനിര്‍മാണശേഷി പാടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് നെതന്യാഹൂ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. അവര്‍ക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ ഉണ്ടാവരുത്. പ്ലൂട്ടോണിയം ഘനജല പ്ലാന്റും പാടില്ല. ഇപ്പോള്‍ അവരുടെ കൈവശമുള്ള ആണവ ഇന്ധനം ഉപേക്ഷിക്കണമെന്നും ഭൂഗര്‍ഭ ആണവനിലയങ്ങള്‍ നിര്‍മിക്കരുതെന്നും നെതന്യാഹൂ പറഞ്ഞു. എന്നാല്‍, തങ്ങളുടെ ആണവപദ്ധതി സമാധാനപരമായ ഉപയോഗത്തിനുള്ളതാണെന്ന് ഇറാന്‍ ലോകത്തെ ബോധ്യപ്പെടുത്തുകയാണ് അത്യാവശ്യമെന്ന് ജോണ്‍ കെറി പറഞ്ഞു. ഇതിനുള്ള നടപടികള്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.