ഹര്‍ഷവര്‍ധന്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി

single-img
24 October 2013

Harshvardhanസംസ്ഥാന നേതൃത്വത്തില്‍ കടുത്ത ഭിന്നത രൂക്ഷമായി നില്‍ക്കുന്നതിനിടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ. ഹര്‍ഷവര്‍ധനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിസ്ഥാനത്തേക്കു ശക്തമായ അവകാശവാദമുന്നയിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയലിനെ പിന്തള്ളിയാണു ഡോ. ഹര്‍ഷ വര്‍ധന്റെ പേര് ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണു തീരുമാനം.