ജര്‍മന്‍ ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്‍ഡ് ചെയ്തു

single-img
24 October 2013

1382540165000-AP-Germany-Bishop-Spendingജര്‍മനിയിലെ ലിംബുര്‍ഗ് രൂപതയുടെ ബിഷപ് ഫ്രാന്‍സ്പീറ്റര്‍ തെബാര്‍റ്റ്‌സ് വാന്‍ എല്‍സ്റ്റിനെ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താത്കാലികമായി നീക്കിയതായി വത്തിക്കാന്‍ അറിയിച്ചു. ബിഷപ്പിന്റെ വസതിയും ഓഫീസും ചേര്‍ന്ന മന്ദിരത്തിന്റെ നിര്‍മാണത്തിന് 420ലക്ഷം ഡോളര്‍(260 കോടി രൂപ) ചെലവിട്ടത് ജര്‍മന്‍ സഭയില്‍ വന്‍ വിവാദമായിരുന്നു. ഇതെക്കുറിച്ച് അന്വേഷണം നടത്താന്‍ ജര്‍മന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ രൂപതയുടെ ചുമതലയില്‍നിന്നു ബിഷപ് വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്നു കരുതുന്നതായി വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.