ടോക് എച്ച് സോക്കര്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

single-img
23 October 2013

പതിനേഴാമത് ടോക് എച്ച് ഓള്‍ കേരള സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ സോക്കര്‍ ടൂര്‍ണമെന്റ് വൈറ്റിലയിലെ ടോക് എച്ച് പബ്ലിക് സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങി. ടോക് എച്ച് സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടര്‍ ഡോ. കെ.വര്‍ഗീസ് പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ കെ.എ. സൈമണ്‍ ടീമുകളെ പരിചയപ്പെടുത്തി.
കേരളത്തിലുടനീളമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി 28 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 25ന് ഫൈനല്‍ മല്‍സരം നടക്കുമെന്ന് ടോക് എച്ച് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. എന്‍.എം ജോര്‍ജ് പറഞ്ഞു.
ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ടോക് എച്ച് പബ്ലിക് സ്‌കൂള്‍ ബി ടീം മരട് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിനെ ടൈ ബ്രേക്കറില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.