സോളാര്‍ കേസ് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും

single-img
23 October 2013

Sivarajanസോളാര്‍ കേസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും. സിറ്റിംഗ് ജഡ്ജിമാരെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍കോര്‍ട്ട് യോഗം കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിച്ച ജഡ്ജിയുടെ സേവനം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2005 മുതലുള്ള കേസുകളാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കില്‍ ആരാണ് ഉത്തരവാദിയെന്നും കമ്മീഷന്‍ അന്വേഷിക്കും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് നേരത്തെ സര്‍ക്കാര്‍ തയാറാക്കിയിരുന്നു. ആറു മാസമാണ് ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി. 1996 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായ ശിവരാജന്‍ 2004 ലാണ് വിരമിച്ചത്.