സൂര്യനെല്ലി കേസ്; പി.ജെ കുര്യനെതിരേ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

single-img
23 October 2013

pj kuryanസൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരേ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും 2007 മുതല്‍ പി.ജെ കുര്യന്‍ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ നടപടി. ജസ്റ്റീസ് പി. ഭവദാസനാണ് കേസ് പരിഗണിച്ചത്. പെണ്‍കുട്ടിയുടെ വേദനയില്‍ കോടതി കോടതി സഹാനുഭൂതി പ്രകടിപ്പിക്കുന്നതായും വിധിയില്‍ പറയുന്നു. പി.ജെ കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.