സോളാര്‍; സരിതയും ബിജുവും ജയിലില്‍ കിടക്കേ ആരാണ് നഷ്ടപരിഹാരം നല്‍കിയതെന്ന് ഹൈക്കോടതി

single-img
23 October 2013

Kerala High Courtസോളാര്‍ കേസില്‍ പ്രതികളായ സരിതയും ബിജുവും ജയിലില്‍ കിടക്കേ ആരാണ് നഷ്ടപരിഹാരം നല്‍കിയതെന്ന് ഹൈക്കോടതി. എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ നഷ്ടപരിഹാരം നല്‍കിയതായും ഈ കേസുകള്‍ ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ നല്‍കിയ അപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.

11 കേസുകള്‍ കൂടി ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കണമെന്നും ഫെന്നി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ക്കെതിരേ ആരോപണമുയര്‍ന്ന കേസുകളാണ് ഇവയെന്നും തട്ടിപ്പ് പണം എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കേണ്ടതുണ്‌ടെന്നും അപേക്ഷ പരിഗണിച്ച ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു. 33 കേസുകളാണ് മൊത്തം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ പരാതിക്കാര്‍ക്കും പണം മടക്കി നല്‍കിയെങ്കില്‍ മാത്രമേ കേസ് അവസാനിപ്പിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. സരിതയും ബിജുവും ജയിലിലായിരിക്കെ ആരാണ് നഷ്ടപരിഹാര തുകയായി പണം നല്‍കിയതെന്നും കോടതി ചോദിച്ചു.