ശീതള പാനീയങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്നു സുപ്രീംകോടതി

single-img
23 October 2013

പെപ്‌സി, കൊക്കക്കോള അടക്കമുള്ള ശീതള പാനീയങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഘടകങ്ങളില്ലെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റി ഉറപ്പ് വരുത്തണമെന്നു സുപ്രീം കോടതി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ശീതളപാനീയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ എഫ്എസ്എസ്എഐ കര്‍ശനമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ശീതള പാനീയങ്ങളിലെ ഘടകങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും അവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്.