ആശാറാം ബാപ്പുവിന്റെ ഗുജറാത്തിലെ ആശ്രമത്തിനു തീവച്ചു

single-img
23 October 2013

Asharam-Bapu-Imagesലൈംഗികാരോപണ വിധേയനായ ആശാറാം ബാപ്പുവിന്റെ ഗുജറാത്തിലെ പിരയ ഗ്രാമത്തിലെ ആശ്രമത്തിനു മുന്‍ അനുയായികള്‍ തീവച്ചു. ആശാറാം ബാപ്പുവിന് ആശ്രമം സ്ഥാപിക്കാന്‍ സ്ഥലം വിട്ടുകൊടുത്തവരും തീവച്ചതിനു പിന്നിലുണെ്ടന്നു പോലീസ് പറഞ്ഞു. പതിനാറുകാരിയെ പീഡിപ്പിച്ചതിനു ജയിലില്‍ കഴിയുന്ന ബാപ്പുവിനും മകന്‍ നാരായണസായിക്കുമെതിരേ പുതിയ ലൈംഗികാരോപണവുമായി സൂറത്തില്‍നിന്നുള്ള സഹോദരിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. നാരായണ്‍ സായി ഒളിവിലാണ്.