കല്‍ക്കരിപ്പാട അഴിമതി: പ്രധാനമന്ത്രിയില്‍ നിന്നും മൊഴി എടുക്കും

single-img
22 October 2013

manmohan singhപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ കല്‍ക്കരിപ്പാട അഴിമതിക്കേസ് പുതിയ വഴിത്തിരിവില്‍. കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ പ്രധാനമന്ത്രിയില്‍ നിന്നും മൊഴി എടുക്കുമെന്ന് സി.ബി.എ. അന്വേഷണത്തില്‍ നിന്നും പ്രധാനമന്ത്രിയെ മാറ്റി നിര്‍ത്താനുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്നാണ് മന്‍മോഹന്‍ സിംഗിന്റെ മൊഴി എടുക്കാനുള്ള തീരുമാനവുമായി സിബിഐ മുന്നോട്ട് പോകുന്നത്. കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ ആരോപണ വിധേയരായ വ്യവസായ പ്രമുഖര്‍ ബിര്‍ളയേയും പരേഖിനേയും ചോദ്യം ചെയ്തിനു ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ മൊഴി എടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രിയില്‍ നിന്നും മൊഴി സ്വീകരിക്കുക. കുമാരമംഗലം ബിര്‍ളയേയും പി.സി, പരേഖിനേയും ചോദ്യം ചെയ്യുന്നതോടെ കല്‍ക്കരിപ്പാട അഴിമതി കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ.