മഅദനിയെ ആശുപത്രിയിലേക്കു മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശം

single-img
22 October 2013

madani-case.transfer_ബാംഗളൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ നേത്ര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശം. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മഅദനിയുടെ ഇടതു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെടുമെന്ന മഅദനിയുടെ അപേക്ഷ പരിഗണിച്ചാണു കോടതിയുടെ നടപടി. ഭാര്യ സൂഫിയ മഅദനിയെ ആശുപത്രിയില്‍ കൂടെ നിര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. കേരളത്തെ കേസില്‍ കക്ഷിയാക്കണമെന്ന മഅദനിയുടെ അപേക്ഷ പരിഗണിച്ച കോടതി കേരളത്തിനു നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണം. മഅദനിക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിന്റെ ആവശ്യപ്രകാരം ബാംഗളൂരിലെ ഡോ. അഗര്‍വാള്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിലായിരിക്കും അദ്ദേഹത്തെ പ്രവേശിപ്പിക്കുക.