ഇടതുമുന്നണി ഡിസംബര്‍ ഒമ്പതുമുതല്‍ ക്ലിഫ് ഹൗസ് ഉപരോധിക്കും

single-img
22 October 2013

vaikom-viswanസോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉപരോധിക്കും. ഡിസംബര്‍ ഒമ്പതു മുതല്‍ അനിശ്ചിതകാലത്തേക്കാണ് ഉപരോധം. ഉപരോധസമര വുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നവംബര്‍ 18-നു ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്നു കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ പതിമൂന്നുവരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണ ജാഥകള്‍ വിജയിപ്പിക്കുന്നതിനു വേണ്ട തീരുമാനങ്ങള്‍ എല്‍ഡിഎഫ് യോഗം കൈക്കൊണ്ടു. സിപി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായിട്ടുള്ള വടക്കന്‍ മേഖല ജാഥ കാസര്‍ഗോഡ് ഉപ്പളയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പ ന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.എന്‍. ചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, സി.കെ. നാണു, മാമന്‍ ഐപ്പ്, വി.സുരേന്ദ്രന്‍ പിള്ള, വി.പി.ആര്‍. വേശില തുടങ്ങിയവര്‍ ജാഥയില്‍ അംഗങ്ങളായിരിക്കും. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരന്‍ ക്യാപ്റ്റനായിട്ടുള്ള തെക്കന്‍ മേഖലാ ജാഥ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ആനത്തലവട്ടം ആനന്ദന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ജമീല പ്രകാശം എംഎല്‍എ, ഉഴവൂര്‍ വിജയന്‍, പി.സി. തോമസ്, അനില്‍ കാഞ്ഞലില്‍ തുടങ്ങിവര്‍ അംഗങ്ങളായിരിക്കും. വടക്കന്‍ മേഖലാ ജാഥ തൃശൂരിലും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും സമാപിക്കും.