കൂടംകുളത്ത് വൈദ്യുതി ഉദ്പാദനം തുടങ്ങി

single-img
22 October 2013

KUDANKULAM6_826585fതമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം തുടങ്ങി. ആദ്യ റിയാക്ടര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് പ്രവര്‍ത്തനക്ഷമമായി. പ്രാരംഭഘട്ടത്തില്‍ 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചു. കേരളം അടക്കം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലയത്തില്‍ നിന്നും വൈദ്യുതി ലഭിക്കും. ദക്ഷിണേന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിച്ചാണ് വൈദ്യുതി ഉദ്പാദനം തുടങ്ങിയത്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ക്കും വൈദ്യുതി ലഭിച്ചു തുടങ്ങി. എന്നാല്‍ ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ഇനിയും സമയമെടുക്കും. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കൂ എന്ന് ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.