സോളാര്‍ കേസ്: ജുഡീഷല്‍ അന്വേഷണത്തിനു സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്നു ഹൈക്കോടതി വീണ്ടും

single-img
22 October 2013

Kerala High Courtസോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണത്തിനു സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്നു ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. സോളാര്‍ കേസ് അന്വേഷണത്തിനു സിറ്റിംഗ് ജഡ്ജിയെ ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ രണ്ടാം തവണയാണു ഹൈക്കോടതി തള്ളിയത്. ജുഡീഷല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ജഡ്ജിയുടെ സേവനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി നേരത്തേ നല്‍കിയ കത്തിലും ഹൈക്കോടതി ഇതേ നിലപാടാണെടുത്തത്. ചീഫ് ജസ്റ്റീസിനു ലഭിച്ച കത്ത് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കു കൈമാറിയിരുന്നു. ഈ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചു ജഡ്ജിയുടെ സേവനം നല്‍കാനാവില്ലെന്നു ഹൈക്കോടതി ഓഗസ്റ്റ് 30നു സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, സിറ്റിംഗ് ജഡ്ജിയെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു.