കയ്‌റോയില്‍ നാലു ക്രൈസ്തവരെ അക്രമികള്‍ കൊലപ്പെടുത്തി

single-img
22 October 2013

egypt-mapകയ്‌റോയില്‍ അക്രമികളുടെ വെടിയേറ്റു നാലു കോപ്ടിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കയ്‌റോയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയത്തിനു സമീപം ഞായറാഴ്ചയാണ് ഒരു വിവാഹച്ചടങ്ങിനെത്തിയവര്‍ക്കു നേരേ മോട്ടോര്‍ബൈക്കില്‍ വന്ന അക്രമികള്‍ വെടിയുതിര്‍ത്തത്. എട്ടുവയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഏതാനും പേര്‍ക്കു പരിക്കേറ്റു. വധുവും വരനും രക്ഷപ്പെട്ടു. ഇത്തരം അക്രമങ്ങള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും രാജ്യത്ത് ഭിന്നത വിതയ്ക്കാമെന്ന് ആരും വിചാരിക്കേണെ്ടന്നും പ്രധാനമന്ത്രി ഹാസം ബബ്്‌ലാവി പറഞ്ഞു. മുര്‍സിയെ പുറത്താക്കിയ സൈനിക മേധാവിക്കു പിന്തുണ നല്‍കിയതിന്റെ പേരില്‍ ഈജിപ്തിലെ കോപ്ടിക് ക്രൈസ്തവര്‍ ഇസ്്‌ലാമിസ്റ്റുകളുടെ ഭീഷണി നേരിട്ടുവരികയാണ്.