ഡേറ്റാ സെന്റര്‍ കേസ്: സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് എജി

single-img
21 October 2013

oommen-chandy_53ഡേറ്റ സെന്റര്‍ കൈമാറ്റ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഹൈക്കോടതിയെ അറിയിച്ചതെന്ന് എജി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഫോണിലൂടെയാണ് മുഖ്യമന്ത്രി നിര്ഡദേശം നല്‍കിയതെന്നും എജി വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതു പ്രകാരമാണ് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചതെന്നുമാണ് എജിയുടെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ മുഖേനയാണ് എജി സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരേ ടിജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്. സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതിനു മുന്‍പ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ഹൈക്കോടതിയില്‍ പറഞ്ഞ സാഹചര്യം വ്യക്തമാക്കാന്‍ സുപ്രീംകോടതി എജിയോട് ആവശ്യപ്പെട്ടിരുന്നു.