ഒബാമ കെയറില്‍ ചേര്‍ന്നത് അഞ്ചുലക്ഷം പേര്‍; വെബ്‌സൈറ്റ് അവതാളത്തില്‍

single-img
21 October 2013

ObamaCare_-_Dr_Obama (1)അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്ന ആരോഗ്യ പദ്ധതിയായ ഒബാമകെയറില്‍ അംഗത്വത്തിനായി അഞ്ചു ലക്ഷം പേര്‍ അപേക്ഷ നല്കി. സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി ആരോഗ്യ പരിരക്ഷ എടുക്കാന്‍ അവസരം നല്കുന്ന പദ്ധതിയില്‍ അംഗത്വത്തിനായി കൂടുതല്‍ പേര്‍ എത്തിയതോടെ പദ്ധതിയുടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. സമയബന്ധിതമായി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ഒബാമകെയര്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്മാര്‍ ബജറ്റ് പ്രതിസന്ധി സൃഷ്ടിച്ചത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഒബാമ വ്യക്തമാക്കിയതോടെ റിപ്പബ്‌ളിക്കന്മാര്‍ക്ക് നിലപാട് മാറ്റേണ്ടിവന്നു.