മാലദ്വീപ്: വഹീദിന്റെ രാജി ആവശ്യപ്പെട്ടു മുഹമ്മദ് നഷീദ്

single-img
21 October 2013

Mohamed-Nasheed6മാലദ്വീപ് പ്രസിഡന്റുതെരഞ്ഞെടുപ്പു നീട്ടിവച്ചതില്‍ രോഷാകുലനായ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് മാലദ്വീപ് പ്രസിഡന്റ് വഹീദിന്റെ രാജി ആവശ്യപ്പെട്ടു. സ്പീക്കറുടെ നേതൃത്വത്തില്‍ കാവല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നഷീദ് നിര്‍ദേശിച്ചു. പ്രസിഡന്റുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ നഷീദിന് 45% വോട്ട് കിട്ടിയിരുന്നു. എന്നാല്‍, സുപ്രീംകോടതി ഇതു റദ്ദാക്കുകയും പുനര്‍വോട്ടിംഗിനു നിര്‍ദേശം നല്‍കുകയുമായിരുന്നു. അതേസമയം, രജിസ്‌ട്രേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ നടക്കാനിരുന്ന വോട്ടെടുപ്പ് പോലീസ് തടഞ്ഞു.വഹീദ് ഭരണത്തിലിരിക്കുന്നിടത്തോളം കാലം ഇലക്ഷന്‍ നടക്കില്ലെന്നു നഷീദ് പറഞ്ഞു. തീയതി പ്രഖ്യാപിച്ചാലും അവര്‍ ഇലക്ഷന്‍ നടത്തില്ല. രാജ്യത്തെ അനിശ്ചിതത്വത്തിലേക്കു തള്ളിവിട്ട് അധികാരം പിടിക്കാനാണ് വഹീദിന്റെ പാര്‍ട്ടിയുടെ പദ്ധതിയെന്നും ഇതിനെ ചെറുക്കണമെന്നും നഷീദ് പറഞ്ഞു.