ശാസ്ത്ര കൗണ്‍സിലിന്റെ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

single-img
21 October 2013
logoകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ രണ്ടു പ്രമുഖ പദ്ധതികളില്‍പ്പെട്ട ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. 2013ലെ എമെറിറ്റസ് ഫെലോഷിപ്പുകളും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളുമാണ് പ്രഖ്യാപിച്ചത്.
     എട്ടു പേര്‍ക്ക് എമെറിറ്റസ് ഫെലോഷിപ്പുകളും ആറു പേര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളും ലഭിക്കും.  ഡോ. പി.ആര്‍.സുധാകരന്‍, പ്രൊഫ. വി.പി.നാരായണന്‍ നമ്പൂരി, ഡോ. എന്‍.ശശിധരന്‍, ഡോ. കൃഷ്ണന്‍കുട്ടി കെ., ഡോ. കെ.വി.ലാസര്‍, ഡോ. എ. കൃഷ്ണമൂര്‍ത്തി, ഡോ. മുരളീധരവാര്യര്‍, ഡോ. എസ്. ശിവരാമകൃഷ്ണന്‍ എന്നിവരാണ് എമെറിറ്റസ് ഫെലോഷിപ്പുകള്‍ക്ക് അര്‍ഹരായത്. സി എസ് ഐ ആര്‍ മാതൃകയിലാണ് ജേതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക.
  ഔദ്യോഗിക കാലത്തെ സംഭാവനകളുടെ അടിസ്ഥാനത്തില്‍, വിരമിച്ച ശാസ്ത്രജ്ഞര്‍ക്കു നല്‍കുന്ന പുരസ്‌കാരമാണിത്. വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍, ഗവേഷണങ്ങള്‍ക്ക് ഗൈഡുകളായും മേല്‍നോട്ടം വഹിച്ചും ഈ മേഖലയില്‍ ഉള്ള പരിചയസമ്പന്നത, വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള കാലത്ത് ശാസ്ത്ര ജേര്‍ണലുകളിലും മറ്റും പ്രസിദ്ധീകരിക്കുകയും വിലയിരുത്തപ്പെടുകയും ചെയ്ത ശാസ്ത്രരചനകള്‍, സംസ്ഥാനത്തിനു ഗുണകരമാകും വിധത്തില്‍ ശാസ്ത്രമേഖലയില്‍ നിര്‍ദ്ദേശിച്ച ഗവേഷണപരിപാടികള്‍ തുടങ്ങിയവ വിലയിരുത്തിയാണ് എമെറിറ്റസ് ഫെലോഷിപ്പിന് ശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തത്.
        ഡോ അബിതാ മുരളി, ഡോ അരവിന്ദ് എസ് ആര്‍, ഡോ നിഷാന്ത് കുമാര്‍ എസ്, ഡോ സന്ധ്യാ കുമാരി, ഡോ സില്‍വിയാ ഇ കെ, ഡോ അജു കെ അശോക് എന്നിവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളും ലഭിക്കും. ഗവേഷണ പദ്ധതിയും ഗവേഷണത്തിലെ നേട്ടങ്ങളും വിലയിരുത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്.