ബാഴ്‌സയ്ക്കു സമനില

single-img
21 October 2013

Barcelonaസ്പാനിഷ് ലീഗില്‍ വിജയ പരമ്പര തുടര്‍ന്ന ബാഴ്‌സലോണ ഒടുവില്‍ സമനിലക്കുരുക്കില്‍പ്പെട്ടു. ഒസാസുനയാണ് ബാഴ്‌സയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ലയണല്‍ മെസി 68-ാം മിനിറ്റില്‍ കളത്തിലിറങ്ങിയിട്ടുപോലും ബാഴ്‌സയ്ക്ക് ഒരു ഗോള്‍പോലും നേടാനായില്ല. 65 മത്സരങ്ങള്‍ക്കുശേഷം ആദ്യമായാണ് ബാഴ്‌സലോണയ്ക്ക് ഒരു ഗോള്‍പോലും അടിക്കാനാകാതെ കളംവിടേണ്ടിവന്നത്.