തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പലിലെ ക്യാപ്റ്റന്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമിച്ചു

single-img
20 October 2013

seaman_guard_ohio_620x350തൂത്തുക്കുടിയില്‍ ആയുധശേഖരവുമായി പിടിയിലായ യുഎസ് കപ്പല്‍ സീമാന്‍ ഗാര്‍ഡ് ഒഹിയോയിലെ ക്യാപ്റ്റന്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമിച്ചു. പാളയംകോട്ട ജയിലിനുള്ളില്‍ വച്ചാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. രണ്ടു ദിവസം മുമ്പ് ക്യൂബ്രാഞ്ചിന്റെ കസ്റ്റഡിയിലുളള കപ്പലിനുളളില്‍ വച്ച് നേരത്തെ ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ജയിലിലേക്കു മാറ്റിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആത്മഹത്യാശ്രമമുണ്ടായത്. ഒക്‌ടോബര്‍ 12നാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നതിനും രേഖകളില്ലാതെ ആയുധങ്ങള്‍ സൂക്ഷിച്ചതിനും അമേരിക്കന്‍ ആയുധക്കപ്പല്‍ തൂത്തിക്കുടിക്കു സമീപം ഇന്ത്യന്‍ തീരത്തുനിന്ന് പിടിച്ചെടുത്തത്. ഇന്ത്യന്‍ തീരപ്രദേശത്ത് ഒരുമാസമായി ചുറ്റുകയായിരുന്ന കപ്പലിന്റെ ലക്ഷ്യം ദൂരൂഹമാണ്.