വയനാട് ജില്ലാ കളക്ടറെ തിരുവനന്തപുരത്ത് കൊള്ളയടിച്ചു

single-img
20 October 2013

thiruvananthapuram-evarthaവയനാട് ജില്ലാ കളക്ടര്‍ കെ.ജി. രാജുവിനെ തിരുവനന്തപുരത്ത് വച്ച് മോഷ്ടാക്കള്‍ കൊള്ളയടിച്ചു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും 11 പവന്റെ സ്വര്‍ണമാലയും മോഷണം പോയി. സെക്രട്ടേറിയറ്റിനു മുന്നിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.