ഡാറ്റാ സെന്റര്‍ കേസ്; പി.സി. ജോര്‍ജ് സുപ്രീംകോടതിയില്‍ ഹാജരാവില്ല

single-img
20 October 2013

pc-georgeഡാറ്റാ സെന്റര്‍ കേസില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നാളെ സുപ്രീംകോടതിയില്‍ ഹാജരാവില്ല. സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകുമെന്നായിരുന്നു ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നത്. തീരുമാനത്തിനു പിന്നില്‍ ധനമന്ത്രി കെ.എം മാണിയുടെ സമ്മര്‍ദ്ദമാണെന്നും സൂചനയുണ്ട്. എന്നാല്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകാത്തതുകൊണ്ടാണ് താനും ഹാജരാകാത്തതെന്ന് ജോര്‍ജ് പറഞ്ഞു.ഞാന്‍ കേസില്‍ കക്ഷിയല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ ഹാജരാകാത്ത നിലയ്ക്ക് ഞാന്‍ പോകുന്നതില്‍ പ്രസക്തിയില്ലെന്നും ജോര്‍ജ് പറഞ്ഞു.