സ്വപ്‌നദര്‍ശനം; സ്വര്‍ണനിധിക്കായി ഖനനം മൂന്നു ദിവസം പിന്നിട്ടു

single-img
20 October 2013

Rajaഉത്തര്‍പ്രദേശില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ 1,000 ടണ്‍ സ്വര്‍ണം കുഴിച്ചിട്ടിട്ടുണെ്ടന്ന സ്വപ്‌നദര്‍ശനത്തെ തുടര്‍ന്ന് പുരാവസ്തുവകുപ്പ് നടത്തുന്ന ഖനനം മൂന്നു ദിവസം പിന്നിട്ടു. ഇന്നലെവരെ മൂന്നു മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തി. ദൗഡിയകാല വില്ലേജില്‍ കുഴിച്ചിട്ടിരിക്കുന്ന സ്വര്‍ണം സര്‍ക്കാരിനു കൈമാറാന്‍ രാജാവായിരുന്ന രാജാ റാവു റാം ബക്‌സ് സിംഗ് സ്വപ്നത്തില്‍ പറഞ്ഞുവെന്ന ശോഭന്‍ സര്‍ക്കാര്‍ എന്ന സന്യാസിയുടെ വെളിപ്പെടുത്തലാണ് സ്വര്‍ണവേട്ടയ്ക്കു നിദാനം. ഇതിനിടെ, സ്വര്‍ണഖനനം വിഡ്ഡിത്തമാണെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പണം മുടക്കരുതെന്നും ആവശ്യപ്പെട്ട് എന്‍സിപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ രംഗത്തെത്തി.