എല്‍ഡിഎഫ് സമരത്തിനെല്ലാം രാപ്പകല്‍ സമരത്തിന്റെ ദുരന്തം: ചെന്നിത്തല

single-img
20 October 2013

Rameshസോളാര്‍ വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ രാപ്പകല്‍ സമരം പോലെ മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിക്കെതിരേയും എല്‍ഡിഎഫ് നടത്തിയ സമരം പരാജയപ്പെട്ടതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ പ്രതിഷേധത്തോടെ ഇക്കാര്യം ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുമുന്നണി വികസന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറാകുന്നില്ല. അനാവശ്യ സമരങ്ങള്‍ നടത്തി കേരളത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനം തുടരുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വര്‍ഗീയതയും വിഘടനവാദവും ഉയര്‍ത്തിയുള്ള രാഷ്ട്രീയം ഇന്ത്യന്‍ ജനതയ്ക്കു ഒരിക്കലും ഗുണകരമല്ല. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കാനും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.