രക്ഷാസമിതി അംഗത്വം സൗദി നിരാകരിച്ചു

single-img
19 October 2013

saudiയുഎന്‍ രക്ഷാസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് സൗദി അറേബ്യ അംഗത്വം വേണെ്ടന്നുവച്ചു. സിറിയന്‍ പ്രശ്‌നവും ഇസ്രേലി-പലസ്തീന്‍ സംഘര്‍ഷവും പരിഹരിക്കുന്നതില്‍ രക്ഷാസമിതി ദയനീയമായി പരാജയപ്പെട്ടെന്ന് സൗദി വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് രക്ഷാസമിതിയില്‍ ചേരേണെ്ടന്നു നിശ്ചയിച്ചത്. സിറിയയില്‍ ഫലപ്രദമായി ഇടപെടാന്‍ രക്ഷാസമിതിക്കു സാധിച്ചില്ല. ഇതുമൂലം പേടികൂടാതെ സ്വന്തം ജനങ്ങളെ രാസായുധം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വകവരുത്താന്‍ പ്രസിഡന്റ് അസാദിന് അവസരം കിട്ടിയെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അസാദിനെ പുറത്താക്കാന്‍ രണ്ടു വര്‍ഷത്തിലേറെയായി പൊരുതുന്ന വിമതര്‍ക്ക് പിന്തുണ നല്‍കുന്ന പ്രമുഖ രാജ്യമാണ് സൗദി അറേബ്യ. ദശകങ്ങളായി തുടരുന്ന പലസ്തീന്‍-ഇസ്രേലി സംഘര്‍ഷത്തിനു പരിഹാരം കാണാന്‍ രക്ഷാസമിതിക്കായില്ല. പശ്ചിമേഷ്യയെ വിനാശകാരിയായ ആയുധങ്ങളില്‍നിന്നു മുക്തമാക്കുന്ന കാര്യത്തിലും രക്ഷാസമിതിക്ക് ഒന്നും ചെയ്യാനായില്ലെന്ന് സൗദി അഭിപ്രായപ്പെട്ടു.