കോണ്‍ഗ്രസിന്റെ മൗനം ദൗര്‍ബല്യമായി കാണരുത്: ചെന്നിത്തല

single-img
19 October 2013

RAMESHയുഡിഎഫിലെ ഘടകകക്ഷികളുടെ അതിരുകടന്ന വിമര്‍ശനങ്ങളില്‍ ശക്തമായി പ്രതികരിക്കാത്തതു കോണ്‍ഗ്രസിന്റെ മാന്യത കൊണ്ടാണെന്നും ഇതു ദൗര്‍ബല്യമായി കാണരുതെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികളുടെ വിമര്‍ശനങ്ങളില്‍ കെപിസിസി പ്രസിഡന്റ് ശക്തമായി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ചില നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍, യുഡിഎഫിനു നേതൃത്വം കൊടുക്കുന്ന കക്ഷിയെന്ന നിലയില്‍ മുന്നണി സംവിധാനം നിലനില്‍ക്കേണ്ട പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. അതോടൊപ്പം കോണ്‍ഗ്രസ് അതിന്റെ മാന്യത ഒരിക്കലും നഷ്ടപ്പെടുത്താനാഗ്രഹിക്കുന്നില്ല. അതിരു കടക്കുന്നവരെ നിലയ്ക്കു നിര്‍ത്താനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം പുതിയ കാര്യമല്ല. രമേശ് പറഞ്ഞു.