മന്‍മോഹന്‍ സിംഗ് നാളെ റഷ്യയിലേക്ക്

single-img
19 October 2013

India's Prime Minister Manmohan Singh gestures in New Delhiപ്രതിരോധ, ഊര്‍ജ, വ്യാപാര കരാറുകളടക്കം നിര്‍ണായക ചര്‍ച്ചകള്‍ക്കായി നാലു ദിവസത്തെ റഷ്യ, ചൈന സന്ദര്‍ശനത്തിനു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാളെ മോസ്‌കോയിലേക്കു യാത്രതിരിക്കും. ചൈനയുമായി അതിര്‍ത്തി-പ്രതിരോധം-സഹകരണ കരാര്‍ ഒപ്പിടുമെന്നു പ്രതീക്ഷിക്കുമ്പോള്‍, റഷ്യയുമായി പ്രതിരോധ, വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിനാകും ഊന്നല്‍. എന്നാല്‍ കൂടംകുളം ആണവനിലയത്തിനുള്ള അടുത്ത റിയാക്ടറുകള്‍ക്കുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ചേക്കില്ല. കൂടംകുളത്തെ മൂന്നാമത്തെയും നാലാമത്തെയും റിയാക്ടറുകള്‍ക്കു വേണ്ടി സാങ്കേതിക- വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. റഷ്യയും ചൈനയുമായി വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പുരോഗതിയാകും പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ഉച്ചകോടികളെന്നു സുജാത വ്യക്തമാക്കി. രണ്ടു വന്‍രാജ്യങ്ങളിലെ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രിയും സംഘവും വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ മടങ്ങിയത്തും.